Snap-ലെ ജീവിതം

Snap-ൽ, ജോലി നിങ്ങളുടെ സ്റ്റോറിയുടെ ഒരു ഭാഗം മാത്രമാണ്. യഥാർത്ഥ ബന്ധങ്ങളും സർഗ്ഗാത്മകതയും കരുതലും അടിസ്ഥാനമാക്കിയുള്ള ഒരു കമ്മ്യൂണിറ്റിയാണ് നമ്മൾ; ഇവിടെ നിങ്ങൾക്ക് സ്വാധീനം ചെലുത്താനും, നിങ്ങളെ യഥാർത്ഥത്തിൽ അറിയുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകൾക്കൊപ്പം വളരുകയും ചെയ്യാനാവും.


ക്രിയാത്മകമാകാനും സ്വന്തമാണെന്ന തോന്നൽ അനുഭവിക്കാനും സാമൂഹിക ബന്ധങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനും കഴിയുന്ന ഒരു സ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ, നിങ്ങൾ അത് ഇവിടെ കണ്ടെത്തും.

ഞങ്ങളുടെ മൂല്യങ്ങൾ

ഞങ്ങളുടെ മൂല്യങ്ങൾ ഞങ്ങൾ ആരാണെന്നതിനെയും ഞങ്ങൾ ആരായിത്തീരാൻ ആഗ്രഹിക്കുന്നു എന്നതിനെയും പ്രതിനിധീകരിക്കുന്നു.

ദയ

ഞങ്ങൾ ഹൃദയം കൊണ്ട് കേൾക്കുകയും അനുഭാവത്തോടെ ചിന്തിക്കുകയും പരസ്പരം വളരാൻ സഹായിക്കുകയും ചെയ്യുന്നു.

സ്മാർട്ട്

ഞങ്ങൾ ആഴത്തിൽ ചിന്തിക്കുന്നു, യാഥാസ്ഥിക രീതികളെ ചോദ്യം ചെയ്യുന്നു, ഒപ്പം പഠനം ഒരിക്കലും നിർത്താതിരിക്കാൻ ശ്രമിക്കുന്നു.

സർഗ്ഗാത്മകം

ലക്ഷ്യബോധത്തോടെ കാര്യങ്ങൾ ചെയ്യാനായി ഞങ്ങൾ നിലവിലുള്ള സ്ഥിതിവിശേഷത്തെ ചാലഞ്ച് ചെയ്യുന്നു.


Snap Philanthropy

സാങ്കേതികവിദ്യയിലെ കരിയർ പാതകളിലേക്കുള്ള പ്രവേശനവും പരിചയവും പിന്തുണച്ചുകൊണ്ട്, ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്ത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നതാണ് Snap Philanthropy-യുടെ ലക്ഷ്യം.


Snap-ന്റെ ആഗോള ഓഫീസുകളിലുടനീളമുള്ള ബോധപൂർവവും പ്രായോഗികവുമായ സന്നദ്ധസേവനത്തിലൂടെ കമ്മ്യൂണിറ്റിയുടെ ക്ഷേമം വളർത്തിയെടുക്കുന്നതിലൂടെ ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെ, ജീവകാരുണ്യ പ്രോഗ്രാമുകളുടെ രൂപകൽപ്പനയ്ക്കും കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിനും ഞങ്ങൾ അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുന്നത് - ദീർഘകാല സ്വാധീനം ചെലുത്തുന്ന പദ്ധതികൾ രൂപപ്പെടുത്തുന്നതിന് ബന്ധങ്ങൾക്കും ആധികാരികതയ്ക്കും ലക്ഷ്യബോധത്തിനും മുൻഗണന നൽകുന്നു.

Snap-ൽ, സ്വാധീനം സൃഷ്ടിക്കാൻ ഒന്നിലധികം അവസരങ്ങൾ ഉണ്ട്! ആഗോള കമ്മ്യൂണിറ്റികളുടെ സേവനത്തിനായി ആയിക്കണക്കിന് സന്നദ്ധ സേവന മണിക്കൂറുകൾ സംഭാവന ചെയ്തുകൊണ്ട് ഓരോ വർഷവും ടീം അംഗങ്ങൾ Snap-ന്റെ ദയയുടെ മൂല്യം പ്രാവർത്തികമാക്കുന്നു. ഒരു കമ്പനി എന്ന നിലയിൽ, പ്രാദേശികമായി പ്രവർത്തിക്കുന്നതിലൂടെ ആഗോള തലത്തിൽ മാറ്റം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.



എന്താണ് കൗൺസിൽ?


Snap-ൽ, കൗൺസിൽ തുടക്കം മുതൽ തന്നെ ഞങ്ങളുടെ സംസ്കാരത്തിൻെറ ഭാഗമാണ്. മനുഷ്യർ ഒത്തുചേർന്ന് തങ്ങളുടെ അനുഭവങ്ങളും കഥകളും പരസ്പരം പങ്കുവെക്കുകയും, ആഴത്തിൽ ശ്രദ്ധിച്ചു കേൾക്കുകയും, പരസ്പരം നന്നായി മനസ്സിലാക്കാനും ചെയ്യുന്ന ഒരു ശ്രവണ പരിശീലനമാണിത്. ഓരോരുത്തരുടെയും ശബ്ദം കേൾക്കാനുള്ള ഇടം സൃഷ്ടിക്കുന്നതിലൂടെ, പരസ്പര സഹാനുഭൂതി വളർത്താനും, സഹകരണം കൂടുതൽ ദൃഢമാക്കാനും, ഒത്തൊരുമയോടെ പ്രവർത്തിക്കാൻ സഹായിക്കുന്ന ആത്മബന്ധം രൂപപ്പെടുത്താനും 'കൗൺസിൽ' സഹായിക്കുന്നു.




ഞങ്ങളുടെ കണ്ണുകളിലൂടെ Snap കാണുക

Snap-ലെ ജീവിതം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അത് ദിവസേന അനുഭവിക്കുന്ന ആളുകളിലൂടെയാണ്.