അപേക്ഷകന്റെയും ഉദ്യോഗാർത്ഥിയുടെയും സ്വകാര്യതാ നയം
Snap-ൽ, സത്യസന്ധതയിലൂടെയും ആത്മാർത്ഥതയിലൂടെയും വിശ്വാസം വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് സുതാര്യത പുലർത്തുന്നത് ആ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ അപേക്ഷകന്റെയും ഉദ്യോഗാർത്ഥിയുടെയും സ്വകാര്യതാ നയം (“നയം”) ലോകമെമ്പാടുമുള്ള എല്ലാവർക്കും, ഞങ്ങളുടെ ടീമിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിക്കുകയോ അല്ലെങ്കിൽ ഒരു സ്ഥാനത്തിനായി അപേക്ഷിക്കുകയോ ചെയ്ത എല്ലാവർക്കും ബാധകമാണ്.
ഈ നയം Snap Inc., അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, അതിന്റെ അഫിലിയേറ്റുകൾ ("Snap") എന്നിവ അപേക്ഷയിലും റിക്രൂട്ട്‌മെന്റ് പ്രക്രിയയിലും ശേഖരിക്കുന്ന വിവരങ്ങൾ, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു, ആരുമായി പങ്കിടാം, നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഇല്ലാതാക്കാനും ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നിയന്ത്രണങ്ങൾ എന്നിവ വിശദീകരിക്കുന്നു.
ഈ നയത്തിലെ എന്തിനെക്കുറിച്ചും നിങ്ങൾക്ക് ചാറ്റ് ചെയ്യണമെങ്കിൽ, candidateprivacypolicy [at] snap [dot] com-ൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
നിങ്ങൾ Snap-ൽ ഒരു ഓപ്പൺ റോളിൽ താൽപ്പര്യം പ്രകടിപ്പിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുമ്പോൾ നിങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഞങ്ങൾക്ക് ശേഖരിക്കേണ്ടതുണ്ട്. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ Snap ഓഫീസ്, നിങ്ങൾ അപേക്ഷിക്കുന്ന റോൾ അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന രാജ്യം അല്ലെങ്കിൽ സംസ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെട്ടേക്കാം:
നിങ്ങളുടെ പേര്, വീട്ടുവിലാസം, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ, സ്നാപ്ചാറ്റിലെ ഉപയോക്തൃനാമം എന്നിവ പോലുള്ള നിങ്ങളെ ബന്ധപ്പെടുന്നതിനു വേണ്ടിയുള്ള വിവരങ്ങൾ;
നിങ്ങളുടെ റെസ്യുമേ അല്ലെങ്കിൽ സിവി, കവർ ലെറ്റർ, അല്ലെങ്കിൽ പ്രസക്തമായ ജോലി അല്ലെങ്കിൽ ജോലിസംബന്ധമായ മറ്റ് പ്രവർത്തന പരിചയങ്ങൾ, വിദ്യാഭ്യാസം, സ്കൂൾ ട്രാൻസ്ക്രിപ്റ്റുകൾ അല്ലെങ്കിൽ ഒരു അപേക്ഷയെയോ റിക്രൂട്ട്മെൻ്റ് പ്രക്രിയയെയോ പിന്തുണയ്ക്കുന്നതിനായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന മറ്റ് വിവരങ്ങൾ എന്നിങ്ങനെയുള്ള നിങ്ങളുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ചരിത്രം;
മോക്ക് ടാസ്‌ക്കുകളിലെ നിങ്ങളുടെ പ്രകടനത്തിൻെറ ഫലങ്ങൾ ഉൾപ്പെടെ അഭിമുഖങ്ങളിൽ നിന്നും ഫോൺ സ്ക്രീനിംഗുകളിൽ നിന്നുമുള്ള വിവരങ്ങൾ പോലെയുള്ള നിങ്ങളുടെ അഭിമുഖവും അനുബന്ധ അഭിമുഖ ടാസ്‌ക് വിലയിരുത്തലും;
നിങ്ങൾ നിലവിൽ ചെയ്യുന്നതോ അല്ലെങ്കിൽ അന്വേഷിക്കുന്നതോ ആയ തൊഴിലിൻെറ വിശദാംശങ്ങൾ, നിങ്ങൾക്ക് ഇപ്പോഴുള്ള അല്ലെങ്കിൽ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ശമ്പളം, വേതനവും ആനുകൂല്യ പാക്കേജുകളും, മറ്റൊരു സ്ഥലത്തേക്ക് ജോലി മാറ്റം സ്വീകരിക്കുന്നതിന് നിങ്ങൾക്കുള്ള സന്നദ്ധത, അല്ലെങ്കിൽ മറ്റ് ജോലി മുൻഗണനകളുമായി ബന്ധപ്പെട്ട കരാറുകൾ തുടങ്ങിയുള്ള നിങ്ങളുടെ റോളും വേതന മുൻഗണനകളും;
നിങ്ങൾ അപേക്ഷിക്കുന്ന സ്ഥാനത്തെക്കുറിച്ച് നിങ്ങൾ എങ്ങനെ കേട്ടു എന്നതിൻെറ വിശദാംശങ്ങൾ;
നിയമപരമായി അനുവദനീയമായതോ അല്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾ സ്വമേധയാ നൽകിയ ലിംഗഭേദം, പൗരത്വം, ദേശീയത തുടങ്ങിയ വിവരങ്ങൾ, വാക്സിനേഷൻ നില, വർഗം, വംശീയ ഉത്ഭവം പോലുള്ള നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ സാമൂഹിക സുരക്ഷാ വിവരങ്ങൾ (യു.എസിലെ) തുടങ്ങിയ നിയമാനുസൃത ആവശ്യകതകൾക്കോ ഞങ്ങളുടെ നിയമാനുസൃതമായ ബിസിനസ്സ് ആവശ്യങ്ങൾക്കോ വേണ്ടി പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ അപേക്ഷയിലോ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിലോ ലഭിച്ച നിങ്ങളുടെ സെൻസിറ്റീവ് ആയ അല്ലെങ്കിൽ ഡെമോഗ്രാഫിക് വിവരങ്ങൾ ;
മൂന്നാം കക്ഷികൾ നൽകുന്ന വിവരങ്ങൾ ഉൾപ്പെടെയുള്ള പശ്ചാത്തല പരിശോധനകളും (ബാധകമാകുന്നിടത്ത്); അതോടൊപ്പം
Snap-ലെ മുമ്പത്തെ തൊഴിൽ അല്ലെങ്കിൽ നിങ്ങൾ Snap-ൽ ഉണ്ടാക്കിയ അപേക്ഷകൾ.
ഈ നയത്തിൽ വിവരിച്ചിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കായി, തൊഴിൽ ഏജൻസികളും പ്രൊഫഷണൽ നെറ്റ്‌വർക്കുകളും, വിഷ്വൽ ഐഡി, പ്രവചന ടൂളുകൾ എന്നിവ പോലുള്ള മൂന്നാം കക്ഷികളിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം. നിങ്ങൾ Snap-ന്റെ ശക്തനായ ഉദ്യോഗാർത്ഥിയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ താൽപ്പര്യം അളക്കുന്നതിനും ഒരു പോസ്റ്റ് ചെയ്ത ജോലിക്ക് അപേക്ഷിക്കാൻ അഭ്യർത്ഥിക്കുന്നതിനും ഞങ്ങൾ നിങ്ങളെ സമീപിച്ചേക്കാം. ഞങ്ങളുടെ സ്നാപ് കുടുംബത്തിൽ ചേരാൻ, ഞങ്ങൾ എപ്പോഴും മിടുക്കരും, ദയയും സർഗ്ഗവൈഭവവും ഉള്ളവരുമായ വ്യക്തികളെ തിരയുന്നു!
ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു
ഞങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ ആവശ്യമായതിന്റെ പ്രധാന കാരണം, നിങ്ങളുടെ കഴിവുകൾ, യോഗ്യതകൾ, ഞങ്ങളുടെ തൊഴിൽ അവസരങ്ങൾക്കായുള്ള താൽപ്പര്യം എന്നിവ വിലയിരുത്തുക എന്നതാണ്. എന്നാൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ Snap-ൽ ഉപയോഗിക്കുന്നതിന് മറ്റ് കാരണങ്ങളുമുണ്ട്, ഇനിപ്പറയുന്നവ ഉൾപ്പെടെ:
നിങ്ങൾക്ക് ജോലി വാഗ്‌ദാനം ചെയ്‌താൽ നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാനും പശ്ചാത്തല പരിശോധനകൾ (ബാധകമെങ്കിൽ) നടത്താനും;
ഉചിതമായ സന്ദർഭങ്ങളിൽ, സ്നാപ്പിൽ സാധ്യതയുള്ള മറ്റ് തൊഴിൽ അവസരങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതുൾപ്പെടെ, നിങ്ങളുടെ അപേക്ഷയെ(കളെ) കുറിച്ചും റിക്രൂട്ട്‌മെൻ്റ് പ്രക്രിയയെ കുറിച്ചും നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിന്;
ബാധകമാകുന്നയിടത്ത് ഏതെങ്കിലും പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ ആവശ്യമായ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിനും സമർപ്പിക്കുന്നതിനും;
നിങ്ങൾ അപേക്ഷിച്ച പ്രകാരം, ആവശ്യമായി വരുമ്പോൾ ഇമിഗ്രേഷൻ വിസയോ വർക്ക് പെർമിറ്റോ നേടുന്നതിന് നിങ്ങളെ സഹായിക്കാൻ;
സ്നാപ്പിനു കൊടുത്ത അപേക്ഷയും റിക്രൂട്ട്‌മെൻറ് പ്രക്രിയയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി, അനലിറ്റിക്‌സ് നടത്തുകയും വൈവിധ്യവും തുല്യതയും സമഗ്രവുമായ അന്തരീക്ഷത്തിൽ പ്രതിജ്ഞാബദ്ധരായി തുടരുന്നതും ഉൾപ്പെടെ;
ബാധകമായ നിയമങ്ങൾ, നിയന്ത്രണങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ, അല്ലെങ്കിൽ നടപ്പിലാക്കാവുന്ന സർക്കാർ അഭ്യർത്ഥനകൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുവാൻ.
കൂടാതെ, സ്നാപ്, ഞങ്ങളുടെ ഉപയോക്താക്കൾ, അപേക്ഷകർ, ഉദ്യോഗാർത്ഥികൾ, ജീവനക്കാർ, അല്ലെങ്കിൽ പൊതുജനങ്ങൾ എന്നിവരുടെ അവകാശങ്ങളും സ്വത്തും പരിരക്ഷിക്കുന്നതിനു വേണ്ടി നിങ്ങളുടെ വിവരങ്ങൾ നിയമപ്രകാരം ആവശ്യപ്പെടുന്നതോ അനുവദനീയമായതോ ആയ രീതിയിൽ ഉപയോഗിച്ചേക്കാം.
ഞങ്ങൾ എങ്ങനെ വിവരങ്ങൾ പങ്കിടുന്നു
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കിടുമ്പോൾ, "അറിയേണ്ടതുണ്ട്" എന്ന ഒരു അടിസ്ഥാനത്തിലാണ് ഞങ്ങൾ അങ്ങനെ ചെയ്യുന്നത്, അതായത് നിങ്ങളുടെ വിവരങ്ങൾ ആന്തരികമായോ ബാഹ്യമായോ, നിയമാനുസൃതമായ ഒരു ബിസിനസ്സ് ആവശ്യമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ പങ്കിടുകയുള്ളൂ. നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യാൻ മൂന്നാം കക്ഷികളെ ഞങ്ങൾ അനുവദിക്കുമ്പോഴെല്ലാം, അവർക്ക് ഉചിതമായ മുൻകരുതലുകൾ ഉണ്ടെന്നും അവർ വിവരങ്ങൾ രഹസ്യമായും ഈ നയവുമായി പൊരുത്തപ്പെടുന്ന രീതിയിലും മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഉറപ്പാക്കാൻ ഞങ്ങൾ നടപടികൾ കൈക്കൊള്ളും. ഇനിപ്പറയുന്ന വിധങ്ങളിൽ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിട്ടേക്കാം:
മറ്റു സ്നാപ് ഗ്രൂപ്പ് കമ്പനികളോടൊപ്പം. ഞങ്ങളുടെ റിക്രൂട്ടിംഗ്, അപേക്ഷാ പ്രക്രിയകൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സ്നാപ്പിൻെറ ലോകമെമ്പാടുമുള്ള മറ്റ് ഓഫീസുകളുമായി ഞങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ പങ്കിടേണ്ടി വന്നേക്കാം.
പ്രസക്തമായ മറ്റ് സ്നാപ് ടീം അംഗങ്ങളോടൊപ്പം. നിലവിലെ ഒരു സ്നാപ് ടീം അംഗം നിങ്ങളുടെ സമ്മതത്തോടെ, നിങ്ങളെ സ്നാപ്പിൽ ഏതെങ്കിലും ജോലിക്കായി റഫർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അപേക്ഷയുടെ പുരോഗതിയെക്കുറിച്ച് ഞങ്ങൾ ആ ടീം അംഗത്തെ അറിയിക്കുകയും ആ അപേക്ഷയുടെ ഫലം എന്തായെന്ന് സ്നാപ് ടീം അംഗത്തെ അറിയിക്കുകയും ചെയ്തേക്കാം.
മൂന്നാം കക്ഷി സേവന ദാതാക്കൾക്കൊപ്പം. ഞങ്ങൾക്ക് സേവനങ്ങൾ നൽകുന്ന മൂന്നാം കക്ഷികൾക്കും ഞങ്ങൾ ചില വിവരങ്ങൾ ലഭ്യമാക്കിയേക്കാം. പരിശോധിച്ചുറപ്പിക്കൽ/പശ്ചാത്തല പരിശോധനകൾ ഉൾപ്പെടെ മുകളിൽ വിവരിച്ച ചില സേവനങ്ങൾ നിർവഹിക്കാൻ Snap സേവന ദാതാക്കളെ ഉപയോഗിക്കുന്നു.
മറ്റ് മൂന്നു കക്ഷികളുമായി ചേർന്ന്. നിയമാനുസൃതമായ കാരണങ്ങളാൽ മറ്റ് തരത്തിലുള്ള മൂന്നാം കക്ഷികളുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിട്ടേക്കാം - ഉദാഹരണത്തിന്:നിയമങ്ങൾ, നിയന്ത്രണങ്ങൾ, കരാറുകൾ എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിന്, കോടതി ഉത്തരവുകൾ, അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ പ്രക്രിയ, സമൻസുകൾ, തിരയൽ വാറന്റുകൾ എന്നിവയോട് പ്രതികരിക്കുന്നതിന് അല്ലെങ്കിൽ ദേശീയ സുരക്ഷ അല്ലെങ്കിൽ നിയമ നിർവ്വഹണ അഭ്യർത്ഥനകൾ നിറവേറ്റുന്നതിന്;
നിങ്ങളുടെ സമ്മതത്തോടെ;
സാധ്യതയുള്ള, ഭീഷണി ആയേക്കാവുന്ന അല്ലെങ്കിൽ യഥാർത്ഥ വ്യവഹാരങ്ങൾ സ്ഥാപിക്കുക, അവ നടപ്പിലാക്കുക അല്ലെങ്കിൽ അവയെ പ്രതിരോധിക്കുക; അല്ലാത്തപക്ഷം വഞ്ചന, സുരക്ഷ അല്ലെങ്കിൽ മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനും കണ്ടുപിടിക്കുന്നതിനും തടയുന്നതിനും അല്ലെങ്കിൽ, Snap, ഞങ്ങളുടെ ഉപയോക്താക്കൾ, അപേക്ഷകർ, ഉദ്യോഗാർത്ഥികൾ, ടീം അംഗങ്ങൾ അല്ലെങ്കിൽ പൊതുജനങ്ങളുടെ അവകാശങ്ങൾ, സ്വത്ത് അല്ലെങ്കിൽ സുരക്ഷ എന്നിവയ്ക്ക് ഹാനികരമാകാതെ സംരക്ഷിക്കാൻ, അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്നതുപോലെ.
ഞങ്ങളുടെ ബിസിനസ്സിൻെറ മുഴുവൻ അല്ലെങ്കിൽ ഭാഗിക വിൽപ്പന, നിയമനം, ലയനം, അല്ലെങ്കിൽ മറ്റ് പുനഃസംഘടന അല്ലെങ്കിൽ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട്.
ദയവായി ശ്രദ്ധിക്കുക, സ്നാപ്പിന് റഫറൻസുകളുടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പായി അവരുടെ സമ്മതം വാങ്ങേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ആഗോളതലത്തിൽ നിങ്ങളുടെ വിവരങ്ങളുടെ കൈമാറ്റം
പല Snap ഫംഗ്ഷനുകളും, വലിയ അളവിൽ, കാലിഫോർണിയയിലെ സാന്റാ മോണിക്കയിലുള്ള ഞങ്ങളുടെ മുഖ്യ ആസ്ഥാനത്താണ് കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ റിക്രൂട്ടിംഗും ആപ്ലിക്കേഷൻ പ്രോഗ്രാമുകളും കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. ഇതിനർത്ഥം നിങ്ങൾ US-ന് പുറത്തുള്ള ജോലിക്ക് അപേക്ഷിക്കുന്ന ഒരു അപേക്ഷകനോ ഉദ്യോഗാർത്ഥിയോ ആണെങ്കിൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ US-ലേക്ക് കൈമാറിയേക്കാം. കൂടാതെ, Snap-ന് ലോകമെമ്പാടും ഓഫീസുകളുള്ളതിനാലും അന്താരാഷ്ട്ര തലത്തിൽ അതിന്റെ ബിസിനസ്സ് നടത്തുന്നതിനാലും, ഞങ്ങൾ പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് അല്ലെങ്കിൽ ഞങ്ങളുടെ സേവന ദാതാക്കൾ പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾക്ക് കൈമാറേണ്ടി വന്നേക്കാം. ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ മറ്റൊരു രാജ്യത്തേക്ക് കൈമാറുമ്പോൾ, ബാധകമായ ഏതെങ്കിലും നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ നടപടികൾ കൈക്കൊള്ളുന്നതാണ്.
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എത്ര കാലം സൂക്ഷിക്കുന്നു
മുകളിൽ വിവരിച്ച ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലം ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കും (അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്നതുപോലെ). സാധാരണയായി, ഇതിനർത്ഥം റിക്രൂട്ടിംഗ് പ്രക്രിയയുടെ അവസാനം വരെ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നു (നിങ്ങൾക്ക് സ്നാപ്പിൽ ഒരു ജോലി വാഗ്ദാനം ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ തൊഴിൽ രേഖയുടെ ഭാഗമാകും), അതിനുശേഷം ഏതെങ്കിലും അന്വേഷണങ്ങൾക്ക് മറുപടി നൽകാനും, ഏതെങ്കിലും നിയമപരമായ, ഭരണപരമായ, അല്ലെങ്കിൽ മറ്റ് ബിസിനസ്സ് കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഒരു കാലയളവ്. പ്രാദേശിക നിയമങ്ങളെ അടിസ്ഥാനമാക്കി ആ കാലയളവ് ഓരോ രാജ്യത്തും വ്യത്യാസപ്പെടാം.
നിങ്ങളുടെ വിവരങ്ങളിൽ നിങ്ങൾക്ക് എന്ത് അവകാശങ്ങളുണ്ട്
നിങ്ങൾ എവിടെയാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച് (ഉദാഹരണത്തിന് EEA/UK അല്ലെങ്കിൽ ചില യുഎസ് സംസ്ഥാനങ്ങൾ), നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച നിർദ്ദിഷ്ട വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അഭ്യർത്ഥിക്കാനും അത്തരം വ്യക്തിഗത വിവരങ്ങളുടെ ഒരു പകർപ്പ് ആക്‌സസ് ചെയ്യാനും നേടാനും നിങ്ങൾക്ക് നിയമപരമായ അവകാശമുണ്ടായേക്കാം. നിങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ കൃത്യമല്ലാത്തതാണെങ്കിൽ, ആ വിവരങ്ങൾ ശരിയാക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, ഒന്നുകിൽ അത് സ്വയം ചെയ്യുക (സാങ്കേതികമായി സാധ്യമെങ്കിൽ) അല്ലെങ്കിൽ വിവരങ്ങൾ നിങ്ങൾക്കായി ശരിയാക്കാൻ ഞങ്ങളോട് ആവശ്യപ്പെടുക. ഒരു ഒഴിവാക്കൽ ബാധകമല്ലാത്ത പക്ഷം നിങ്ങളുടെ വിവരങ്ങൾ ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ടായേക്കാം; ഉദാഹരണത്തിന്, നിയമപരമായ ബാധ്യതകൾക്കായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ നിലനിർത്തേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെയും ഡാറ്റാ പോർട്ടബിലിറ്റിയുടെയും പ്രോസസ്സിംഗ് നിയന്ത്രിക്കുകയോ എതിർക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന മറ്റ് അവകാശങ്ങളിൽ ഉൾപ്പെട്ടേക്കാം, ബാധകമാകുന്നിടത്ത്. കൂടാതെ, നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ സമ്മതത്തെ ആശ്രയിക്കുകയാണെങ്കിൽ, എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സമ്മതം പിൻവലിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. പിൻവലിക്കുന്നതിന് മുമ്പ് നടന്ന ഏതെങ്കിലും പ്രോസസ്സിംഗിൻ്റെ നിയമസാധുതയെ ഇത് ബാധിക്കില്ലെന്ന് ഓർക്കുക.
നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ടെങ്കിൽ candidateprivacypolicy [at] snap [dot] com എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക!
EEA, സ്വിറ്റ്സർലൻഡ്, UK നിവാസികൾക്കുള്ള കൂടുതലായ വിവരങ്ങൾ
നിങ്ങൾ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ (“EEA”), സ്വിറ്റ്സർലൻഡിലോ യുണൈറ്റഡ് കിംഗ്ഡത്തിലോ (“UK”) ആണ് താമസിക്കുന്നെങ്കിൽ, നിങ്ങൾ ജോലിക്ക് അപേക്ഷിക്കുന്ന/നിങ്ങളുമായി ഇടപഴകുന്ന സ്നാപ്പ് സ്ഥാപനമാണ് “കൺട്രോളർ” എന്ന് വിളിക്കപ്പെടുന്നത്, അവർക്കാണ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ പ്രധാന ഉത്തരവാദിത്തം.
മുകളിൽ കൊടുത്തിരിക്കുന്ന, "നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു" എന്ന വിഭാഗത്തിൽ വിശദീകരിച്ച ഉദ്ദേശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളുടെ സമ്മതം നേടിയില്ലെങ്കിൽ, ഞങ്ങൾ സാധാരണയായി അത് ചെയ്യുന്നത് അനിവാര്യമായതിനാലാണ്: (i) നിങ്ങളുമായുള്ള ഞങ്ങളുടെ തൊഴിൽ കരാർ പാലിക്കുന്നതിന്; (ii) ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിന്; (iii) ഒരു നിയമാനുസൃത താൽപ്പര്യത്തിന് (നിങ്ങളുടെ താൽപ്പര്യങ്ങൾ, മൗലികാവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എന്നിവയാൽ മറികടക്കപ്പെടരുതെന്ന് ഞങ്ങൾ വിലയിരുത്തി); അല്ലെങ്കിൽ (iv) നിങ്ങളുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്.
മുകളിൽ സൂചിപ്പിച്ചതുപോലെ, ഞങ്ങൾ ഒരു അന്താരാഷ്ട്ര കമ്പനിയാണ്, ഞങ്ങൾക്ക് ആഗോളതലത്തിൽ വിവരങ്ങൾ പങ്കിടേണ്ടി വന്നേക്കാം. EEA, സ്വിറ്റ്സർലൻഡ്, UK എന്നിവയ്ക്ക് പുറത്ത് ഞങ്ങൾ വിവരങ്ങൾ കൈമാറുമ്പോൾ, സ്റ്റാൻഡേർഡ് കോൺട്രാക്ച്വൽ ക്ലോസുകൾ ഉൾപ്പെടെയുള്ള വിവിധ ട്രാൻസ്ഫർ സംവിധാനങ്ങളെ ഞങ്ങൾ ആശ്രയിക്കുന്നു.
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കകളോ പരാതികളോ ഉണ്ടെങ്കിൽ, ദയവായി ഞങ്ങളുടെ സ്വകാര്യതാ ടീമിനെയോ ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസറെയോ candidateprivacypolicy [at] snap [dot] com-ൽ ബന്ധപ്പെടുക. നിങ്ങൾക്ക്
EEA യിലെയും സ്വിറ്റ്‌സർലൻഡിലെയും സൂപ്പർവൈസറി നിയന്ത്രണാധികാരിക്ക് പരാതി നൽകാനും അവകാശമുണ്ട്, UK-യിൽ നിങ്ങൾക്ക് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിൽപരാതി നൽകാം.
കാലിഫോർണിയ നിവാസികൾക്കുള്ള അധിക വിവരങ്ങൾ
ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ വിൽക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വിൽക്കുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങളെ അറിയിക്കാൻ കാലിഫോർണിയ നിയമം ഞങ്ങളോട് ആവശ്യപ്പെടുന്നു (CPRA നിർവചിച്ചിരിക്കുന്നതുപോലെ "വിൽക്കുക", "പങ്കിടുക"). അത് അങ്ങനെയല്ലെന്ന് ഞങ്ങൾക്ക് സന്തോഷത്തോടെ പറയാൻ കഴിയും! ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നില്ല, ക്രോസ്-സന്ദർഭ പെരുമാറ്റ പരസ്യത്തിനായി ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നുമില്ല.
ഞങ്ങൾ ശേഖരിക്കുന്ന പ്രത്യേക വിവരങ്ങൾ
വിവരങ്ങളുടെ പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടെ, കാലിഫോർണിയ നിവാസികളെക്കുറിച്ച് ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വിവരിക്കണമെന്ന് കാലിഫോർണിയ നിയമം ആവശ്യപ്പെടുന്നു. പൊതുവായി ലഭ്യമായ വിവരങ്ങൾ വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക. "ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ" എന്ന വിഭാഗത്തിൽ ഞങ്ങൾ കൂടുതൽ വിശദമായി വിവരിക്കുന്നതുപോലെ, സ്നാപ്പിൻ്റെ അപേക്ഷാ, റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ ആവശ്യങ്ങൾക്കായി, കഴിഞ്ഞ 12 മാസങ്ങളിൽ നിങ്ങളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ മറ്റൊരു സ്നാപ്പ് ഗ്രൂപ്പ് കമ്പനിയിൽ നിന്നോ ഞങ്ങൾ ഇനിപ്പറയുന്ന വിഭാഗത്തിലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിരിക്കാം:
നിങ്ങളുടെ പേര്, വിലാസം, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ, മറ്റ് കോൺടാക്റ്റ് വിവരങ്ങൾ, Snapchat ഉപയോക്തൃനാമം എന്നിവ പോലുള്ള ഐഡൻ്റിഫയറുകൾ;
കാലിഫോർണിയ അല്ലെങ്കിൽ ഫെഡറൽ നിയമപ്രകാരം സംരക്ഷിത വർഗ്ഗീകരണങ്ങളുടെ സവിശേഷതകൾ, നിങ്ങളുടെ ലിംഗഭേദം, പ്രായം, വൈവാഹിക നില, ദേശീയ ഉത്ഭവം, കൂടാതെ സ്വമേധയാ നൽകിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലിംഗ ഐഡൻ്റിറ്റി/പ്രകടനം, വംശം, വംശം, മതം, ലൈംഗിക ആഭിമുഖ്യം, വെറ്ററൻ സ്റ്റാറ്റസ്, വൈകല്യം, അല്ലെങ്കിൽ ന്യായമായ താമസസൗകര്യങ്ങൾക്കായുള്ള അഭ്യർത്ഥന;
ഇൻ്റർനെറ്റും മറ്റ് ഇലക്ട്രോണിക് നെറ്റ്‌വർക്ക് പ്രവർത്തന വിവരങ്ങളും, സെഷൻ ലോഗുകളും ഞങ്ങളുടെ കരിയർ വെബ്സൈറ്റിലെ പ്രവർത്തനവും ഇടപെടലും പോലുള്ളവ;
നിങ്ങളുടെ ഭൗതിക സ്ഥാനം പോലുള്ള ജിയോലൊക്കേഷൻ;
നിങ്ങളുടെ വിദ്യാഭ്യാസ വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ അല്ലെങ്കിൽ തൊഴിൽ സംബന്ധമായ വിവരങ്ങൾ;
നിങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ റെക്കോർഡിംഗ് പോലുള്ള ദൃശ്യ വിവരങ്ങൾ; കൂടാതെ
നിങ്ങളുടെ സാമൂഹിക സുരക്ഷാ നമ്പർ, ഡ്രൈവിംഗ് ലൈസൻസ്, സ്റ്റേറ്റ് ഐഡൻ്റിഫിക്കേഷൻ കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ (സന്ദർഭത്തിനനുസരിച്ച്), നിങ്ങളുടെ വംശീയ ഉത്ഭവം, അല്ലെങ്കിൽ നിയമപരമായി ആവശ്യമുള്ളപ്പോൾ വാക്സിനേഷൻ നില പോലുള്ള നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ, ലൈംഗിക ആഭിമുഖ്യം, നിങ്ങൾ ഞങ്ങൾക്ക് നൽകാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ മറ്റ് സെൻസിറ്റീവ് വിവരങ്ങൾ.
മുകളിൽ പറഞ്ഞവയിൽ നിന്ന് എടുത്ത നിഗമനങ്ങൾ.
"ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ പങ്കിടുന്നു" എന്ന വിഭാഗത്തിന് കീഴിൽ സൂചിപ്പിച്ചതുപോലെ, ബിസിനസ്സ് ആവശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സേവന ദാതാക്കളുമായോ മറ്റ് സ്നാപ്പ് ഗ്രൂപ്പ് കമ്പനികളുമായോ വെളിപ്പെടുത്തിയേക്കാം.
നിങ്ങളുടെ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ പരിമിതപ്പെടുത്താനുള്ള അവകാശം
ഒരു കാലിഫോർണിയ നിവാസി എന്ന നിലയിൽ, സ്നാപ്പിലെ റിക്രൂട്ട്‌മെൻ്റിനും അപേക്ഷാ പ്രക്രിയയ്ക്കും ആവശ്യമായ കാര്യങ്ങളിൽ നിങ്ങളുടെ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങളുടെ ഉപയോഗമോ വെളിപ്പെടുത്തലോ പരിമിതപ്പെടുത്താൻ സ്നാപ്പിനോട് അഭ്യർത്ഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. കൂടുതലറിയുന്നതിനും നിങ്ങളുടെ അവകാശം വിനിയോഗിക്കുന്നതിനും ദയവായി candidateprivacypolicy [at] snap [dot] com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഈ സ്വകാര്യതാ അറിയിപ്പിലേക്കുള്ള അപ്‌ഡേറ്റുകൾ
ഞങ്ങളുടെ സമ്പ്രദായങ്ങളിലെ എന്തെങ്കിലും മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനോ നിയമപ്രകാരം ആവശ്യമാണെങ്കിൽ ഈ നയം ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് തുടരും. ഏറ്റവും പുതിയ അപ്‌ഡേറ്റിൻ്റെ തീയതി ഞങ്ങൾ നയത്തിൻ്റെ മുകളിൽ സൂചിപ്പിക്കും. ഞങ്ങളുടെ കരിയർ സൈറ്റിൽ ഇടയ്ക്കിടെ നയം പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.